Rishab Panth

ന്ത്യക്കായി ട്വന്റി20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി സ്വന്തമാക്കുകയാണ് ഋഷഭ് പന്ത്. പത്തൊമ്പതുകാരനായ ഋഷഭ് തന്റെ ആദ്യ മത്സരത്തില്‍ത്തന്നെ ആറാമനായി ഇറങ്ങി മൂന്ന് ബോളില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറ് റണ്‍സ് നേടി.

ഈ ഡല്‍ഹി ബാറ്റ്‌സ്മാന്‍ ദേശീയടീമിലിടം നേടിയത് വെറും മുപ്പതില്‍ താഴെ ഫസ്റ്റ്ക്ലാസ് മത്സരം കളിച്ചാണ്.വേഗത്തില്‍ റണ്‍സ് നേടാനുള്ള കഴിവാണ് ഈ താരത്തിന്റെ പ്രത്യേകത. ഈ രഞ്ജി സീസണില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയ വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ദേശീയ ടീമിലേക്കെത്തിച്ചത്.അന്ന് 326 ബോളുകളില്‍ 308 റണ്‍സാണ് പന്ത് നേടിയത്.

2015 സീസണില്‍ ബംഗാളിനെതിരെയായിരുന്നു രഞ്ജി അരങ്ങേറ്റം. പിന്നീട് ഐപിഎല്‍.20156 സീസണില്‍ ഐപിഎല്ലിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമില്‍ ഇടം നേടി. ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹിയിലായിരുന്നു ആദ്യ മത്സരം.

Top