ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്; വീഡിയോ വൈറല്‍

ന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് യുവതാരം ഋഷഭ് പന്തിന്റെ ഒരു വീഡിയോ. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിയെ വെല്ലുവിളിച്ച പന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ധോണിയെ പ്രശംസിച്ചുക്കൊണ്ടാണ് തുടങ്ങുന്നത്.താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആകാന്‍ കാരണം ധോണിയാണെന്നും ഡല്‍ഹിക്കെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുതിയിരിക്കാനും പന്ത് മുന്നറയിപ്പ് നല്‍കുന്നുണ്ട്. ഐപിഎല്ലിന് ഏതാനും ദിനങ്ങള്‍ കൂടി ബാക്കിനില്‍ക്കെ ഡല്‍ഹിയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നതിനൊപ്പാമാണ് പന്തിന്റെ വീഡിയോ വൈറലായിരിക്കുന്നത്. ഏതായാലും പന്തിന്റെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

മഹിഭായ്… ഞാന്‍ വരുന്നുണ്ട് തയ്യാറായി ഇരുന്നോളൂ….. വീഡിയോ കാണാം

Top