സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

saudi

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പാക്കുമ്പോഴും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്നു മാസത്തെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചു.

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്കുകളില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയര്‍ന്നു.

ആദ്യ പാദത്തില്‍ 12.7 ശതമാനവും കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 12.1 ശതമാനവും ആയിരുന്നു സൗദിയിലെ തൊഴിലില്ലായ്മ നിരക്കുകള്‍.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സര്‍ക്കാര്‍ വകുപ്പുകളിലും, സ്വകാര്യ മേഖലയിലുമായി 1.38 കോടി സ്വദേശികളാണ് ജോലി ചെയ്യുന്നത്.

സ്വദേശികളില്‍ 2.16 ലക്ഷം പുരുഷന്മാരും 8.59 ലക്ഷം വനിതകളും ഉള്‍പ്പെടെ 10.75 ലക്ഷം തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളാണ്.

തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാര്‍ക്കിടയില്‍ 7.4 ശതമാനവും വനിതകള്‍ക്കിടയില്‍ 33.1 ശതമാനവുമാണ്.

Top