സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,280 രൂപയാണ്. മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില പിന്നീട് നേരിയ തോതില്‍ ഇടിഞ്ഞിരുന്നു. 46800 രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണി വില 6055 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5030 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഒരു പവന് രണ്ട് രൂപ ഉയര്‍ന്നു. വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.അന്താരാഷ്ട്ര സ്വര്‍ണ്ണവില 2152 ഡോളറിലേക്ക് ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. യു എസ് വിപണി നേരിടുന്ന പണപ്പെരുപ്പമാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.

Top