പന്തിന് ഇനിയും കളിക്കാം; ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്താത്തതില്‍ ഗാംഗുലിയുടെ പ്രതികരണം

റിഷഭ് പന്തിന് ഇന്ത്യക്ക് വേണ്ടി 15 വര്‍ഷം കളിക്കാമെന്ന് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ പന്തിന് സ്ഥാനം ലഭിക്കാതെ പോയതുമായ് ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഗാംഗുലി. റിഷഭ് പന്തിനു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പല മുന്‍ താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ഗാംഗുലി സെലക്ടര്‍മാരുടെ തീരുമാനത്തെ അനുകൂലിക്കുകയാണ് ചെയ്തത്.

”ഇന്ത്യന്‍ ജേഴ്‌സിയില്‍ പന്തിന് 15 വര്‍ഷത്തോളം കളിക്കാമെന്നും ഒരുപാടു ലോകകപ്പുകള്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ റിഷഭ് പന്തിനു കഴിയുമെന്നുമാണ്” ഗാംഗുലി പറഞ്ഞത്. ഇത് ഒന്നിന്റെയും അവസാനം അല്ലെന്നും റിഷഭ് പന്തിനു 15-16 വര്‍ഷത്തോളം ഇനിയും ക്രിക്കറ്റ് കളിക്കാമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ധോണിയും ദിനേശ് കാര്‍ത്തിക്കും കാലാകാലവും ക്രിക്കറ്റ് കളിക്കില്ലെന്നും അവരുടെ കാല ശേഷം അവസരങ്ങള്‍ പന്തിനുള്ളതാണെന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്റര്‍ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു.

Top