റിപ്പർ സുരേന്ദ്രൻ പാലക്കാട് പിടിയിൽ

സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്ന കുപ്രസി​ദ്ധ ക്രമിനൽ റിപ്പർ സുരേന്ദ്രൻ പിടിയിൽ. ആലത്തൂരിൽ വീട്ടിൽ കയറി  സ്ത്രീയെ ആക്രമിച്ച്  കവർച്ച നടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. രണ്ടര പവൻ്റെ സ്വർണമാല പൊട്ടിച്ച് ഓടുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. 2007 ൽ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവൻ കവർന്ന കേസിലടക്കം ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിക്കാട്, കാട്ടൂർ, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിൻതുടരുന്നതിനാലാണ് ഇയാൾക്ക് റിപ്പർ സുരേന്ദ്രൻ എന്ന വിളിപ്പേര് വന്നത്.

Top