ഫുട്‌ബോള്‍ മൈതാനിയില്‍ നിന്നും ബോക്‌സിങ് റിങിലേക്ക് ചുവടുമാറ്റി റിയോ

ഇംഗ്ലണ്ട്: മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡിനെ ഇനി ഗോദയില്‍ കാണാം.

ബോക്‌സിങ് റിങില്‍ ഒരു കൈനോക്കാനിറങ്ങുകയാണ് റിയോ .

ഫുട്‌ബോളില്‍ നിന്നും വിരമിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്.

പ്രൊഫഷണല്‍ സോക്കര്‍ വാതുവെപ്പ് കമ്പനിയായ ബെറ്റ്‌ഫെയറാണ് റിയോയുടെ പുതിയ ചുവടുവെപ്പ് പുറത്തുവിട്ടത്.

താരം റിങില്‍ പരിശീലിക്കുന്ന ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

മാത്രമല്ല, വലിയ വെല്ലുവിളിയാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഉടന്‍ തന്നെ റിങില്‍ പ്രത്യക്ഷപ്പെടുമെന്നും റിയോ ഫെര്‍ഡിനാന്‍ഡ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ട ലൈസന്‍സ് ഇതുവരെ റിയോക്ക് ലഭിച്ചിട്ടില്ല.

ലൈസന്‍സ് നേടിയെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബെറ്റ്‌ഫെയര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

Top