കേരളാ ബ്ലാസ്റ്റേഴ്‌സിനോട് യാത്ര പറഞ്ഞ് ഡിഫന്‍ഡര്‍ താരം റിനോ ആന്റോ

rino-anto

കൊച്ചി: കേരളാ ബ്ലാസ്റ്റേഴിനോട് യാത്ര പറഞ്ഞ് റിനോ ആന്റോ. സാമൂഹിക മാധ്യമം വഴിയാണ് താന്‍ ടീം ക്ലബ് വിടുന്ന കാര്യം താരം അറിയിച്ചത്. ഫുട്‌ബോളിലെ തീരുമാനങ്ങള്‍ ഒരു വ്യക്തിക്ക് എടുക്കാന്‍ പറ്റുന്നതല്ല എന്നും അതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിനോട് സങ്കടത്തോടെ യാത്ര പറയാന്‍ സമയമായെന്നും റിനോ പറഞ്ഞു.

സ്റ്റീവ് കോപ്പലിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ വരെ കുതിച്ച സീസണില്‍ ടീമിന്റെ പ്രധാന ഊര്‍ജ്ജമായിരുന്നു റിനോ. ഈ കഴിഞ്ഞ സീസണില്‍ പരിക്ക് വലച്ചതിനാല്‍ റിനോയുടെ സേവനം പലപ്പോഴും ക്ലബിന് നഷ്ടപ്പെട്ടു. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പല മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനും മികച്ച പരിശീലകര്‍ക്ക് കീഴില്‍ കളിക്കാനും ഇവിടെ അവസരമുണ്ടായി എന്നത് ഭാഗ്യാമായി കരുതുന്നതായും താരം അറിയിച്ചു.

റിനോ ആന്റോയ്ക്ക് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂമും വെസ് ബ്രൗണും എത്തി.

ഇനി എവിടെയാകും റിനോ ആന്റോ കളിക്കുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും താരം പറയുന്നു. മുന്‍ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക് റിനോ ആന്റോ മടങ്ങാനാണ് സാധ്യത എന്നാണ് അഭ്യൂഹങ്ങള്‍. 2016 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉള്ള താരമാണ് റിനോ ആന്റോ.

Top