Ringing in the moolah! Micromax surpasses Rs. 10000 crore revenue

മുംബൈ: ഏഴു വര്‍ഷം മാത്രമേ പ്രായമായിട്ടുള്ളൂ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്. എന്നാല്‍ ഇക്കാലത്തിനിടെ വരുമാനത്തില്‍ ആഗോള കമ്പനിയായ സോണിയോടു പോലും മത്സരിച്ചു നില്‍ക്കാവുന്ന തരത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു അവര്‍.

വാര്‍ഷിക വരുമാനത്തില്‍ 10,000 കോടി കടന്നിരിക്കുകയാണ് മൈക്രോമാക്‌സ്. രണ്ട് വര്‍ഷത്തിനു മുമ്പ് സോണിയുടെ പകുതി വരുമാനം പോലുമില്ലായിരുന്നു മൈക്രോമാക്‌സിന്.

201415 ല്‍ 47 ശതമാനം വില്പന വളര്‍ച്ചയാണ് മൈക്രോമാക്‌സ് സ്വന്തമാക്കിയത്. ഇതോടെ 10,450 കോടിയാണ് വരുമാനം. അതേസമയം സോണിയുടെ ഇന്ത്യന്‍ വിഭാഗത്തിന് 10 ശതമാനം വില്പന വളര്‍ച്ച നേടാനേ കഴിഞ്ഞുള്ളൂ.

അവരുടെ വരുമാനം 11,010 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം സോണിയെ പിന്തള്ളാന്‍തക്ക ശേഷി മൈക്രോമാക്‌സിനുണ്ടെന്നാണ് വിപണി വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഓണ്‍ലൈന്‍, 4ജി സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ കമ്പനിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

Top