Ringing Bells starts refunding money to those who booked Freedom 251 phones

നോയിഡ: ഫ്രീഡം 251 സ്മാര്‍ട്ട് ഫോണിന് അടച്ച മുന്‍കൂര്‍ തുക തിരികെ നല്‍കുന്നു. ആദ്യം ഓഡര്‍ ചെയത 30,000 ബുക്കിങ്ങുകളുടെ തുകയാണ് കമ്പനി തിരികെ നല്‍കുന്നതെന്ന് റിംഗിങ് ബെല്‍സ് കമ്പനി അറിയിച്ചു. ഫോണ്‍ വിതരണം ചെയ്യുന്ന സമയത്തുമാത്രം പണം അടച്ചാല്‍ മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ജൂണ്‍ 30ന് മുന്‍പ് 25 ലക്ഷം ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. പേ യൂബിസ്സുമായി ചേര്‍ന്നാണ് കമ്പനി പണമിടപാട് നടത്തുന്നത്. റിംഗിങ് ബെല്ലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നിലനില്‍ക്കുന്നതിനാല്‍ ലോകത്തിലെ വിലകുറഞ്ഞ ഫോണിനെപ്പറ്റി നിരവധി സംശയങ്ങളാണുള്ളത്.

Top