മൂക്കില്‍ മോതിരം പോയതിന് ഡോക്ടര്‍ വിധിച്ചത് ‘സര്‍ജറി’; കാശിന് കൊതിയുള്ള ഡോക്ടര്‍മാര്‍ ഇനി പഠിക്കും

വീണ്ടും ഡോക്ടറുടെ രാക്ഷസ പ്രവര്‍ത്തിക്ക് സാക്ഷ്യം വഹിച്ച് നമ്മുടെ നാട്. ആറ് വയസ്സുകാരിയോട് ഡോക്ടര്‍ ചെയ്ത ക്രൂരത കേട്ട് നടുങ്ങിയിരിക്കുകയാണ് സംസ്ഥാനം. മൂക്കില്‍ മോതിരം അകപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ വിധിച്ചത് അടിയന്തര ശസ്ത്രക്രിയ. ഞായറാഴ്ച രാത്രിയോടെ വയനാട്ടിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

വെളളമുണ്ട എട്ടേനാല് സ്വദേശി റസാഖിന്റെ മകള്‍ ആയിഷ റിദയുടെ മൂക്കിലാണ് മോതിരം അകപ്പെട്ടത്. കുട്ടി കളിക്കുന്നതിനിടെ മോതിരം മൂക്കില്‍ പെടുകയായിരുന്നു എന്നാണ് റസാഖ് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക പ്രകടമായപ്പോള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഇഎന്‍ടി വിദഗ്ധനെ കാണാന്‍ വരാനാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

അധികൃതരുടെ നിര്‍ദേശപ്രകാരം പിറ്റേന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിന് നിരവധി ലാബ് ടെസ്റ്റുകളും രണ്ട് എക്സ റേയും എഴുതി. എന്നാല്‍ പരിശോധന നടത്താതെ നേരെ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതേസമയം സംശയം തോന്നിയ കുട്ടിയുടെ കുടുംബം ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. അവിടെയുള്ള ഡോക്ടര്‍ രണ്ട് മിനിറ്റില്‍ മോതിരം പുറത്തെടുത്തു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഇഎന്‍ടി വിദഗ്ധന്റെ കൃത്യവിലോപത്തിനും പണമുണ്ടാക്കാനുളള അമിത താല്‍പര്യത്തിനുമെതിരെ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ബാലാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കാനാണ് തീരുമാനം.

Top