ശ്രീനാഥ് ഭാസി – ശേഖർ മേനോൻ- മുഹ്സിൻ പരാരി ടീമിന്റെ കോഴിപ്പങ്ക് ശ്രദ്ധേയമാകുന്നു

കെ. സച്ചിദാനന്ദന്റെ കവിതയെ ആസ്പദമാക്കി മുഹ്സിൻ പരാരി ഒരുക്കിയ കോഴിപങ്ക് എന്ന ആൽബം ശ്രദ്ധേയമാകുന്നു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറിൽ മുഹ്സിൻ പെരാരിയാണ് മ്യൂസിക് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം ശ്രീനാഥ് ഭാസിയും ശേഖർ മേനോനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഡാ തടിയാ, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജയേഷ് മോഹനാണ്. ശേഖർ മേനോൻ തന്നെയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ജോയൽ കവിയാണ് എഡിറ്റിംഗ്.

Top