മേയ്ക്കപ്പ് കൂടിപ്പോയോ ചേട്ടാ… ഫോട്ടോ പങ്കുവച്ച് റിമിടോമി

കൊച്ചി: അവതാരികയായെത്തി ഗായികയായി വീണ്ടും അവതാരികയായ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയാണ് റിമി ടോമി. ഗായിക, അവതാരിക, നടി തുടങ്ങിയ മേഖലകളിലെല്ലാം സജീവമാണ് റിമിടോമി. റിമി ടോമി ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഒരു പ്രോഗ്രാം വീഡിയോ ചെയ്യാന്‍ റെഡി ആയതാണ്. മേയ്ക്കപ്പ് കൂടിയെന്ന് പറയല്ലേ… ലിപ്സ്റ്റിക്, കണ്ണെഴുതി, അത്രെയുള്ളൂ. സൗന്ദര്യം ദൈവം വാരിക്കൊരി തന്നുപോയി, എന്തുചെയ്യാന്‍ എന്നാണ് റിമി ടോമി ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. പതിവുപോലെ റിമി ടോമിയുടെ തമാശയോടെയുള്ള അടിക്കുറിപ്പാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്.

Top