ട്രിബ്യൂട്ട് ​ഗാനത്തിന് നൃത്തച്ചുവടുമായി റിമിടോമി: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലയാളത്തിലെ യുവ ഗായികയാണ് റിമി ടോമി. നിരവധി ​ഗാനങ്ങൾ ആലിച്ചും പിന്നീ‌ട് സിനിമാരം​ഗത്ത് ശോഭിച്ചും ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റിമിടോമി. ടെലിവിഷൻ അവതാരികയായും പ്രേക്ഷകരുടെ മുന്നിലെത്തിയ താരം ഇപ്പോൾ നൃത്ത ചുവടുകളുമായാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലെ പ്രശസ്തമായ ‘ദ്വാദശിയിൽ മണിദീപിക’ എന്ന ഗാനത്തിന് കവർ ഒരുക്കിയതിനൊപ്പം മനോഹരമായി ചുവടുവച്ചിരിക്കുകയാണ് താരം. കെ.ജെ യേശുദാസും സുജാത മോഹനും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിദ്യാസാഗർ ആണ്.

അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സമ്മാനിക്കുന്ന സംഗീത ആദരമായാണ് റിമി ടോമിയുടെ ഈ കവർ ഗാനം പുറത്തിറക്കിയത്. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി ആണ് .

റിമിയുടെ കവർ സോംഗിനേയും നൃത്തയേയും പ്രശംസിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയത്. കവർ ഗാനത്തിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചത് ശ്രീഹരി കെ. നായരാണ് . മിക്‌സിംഗും മാസ്റ്ററിംഗും സായ് പ്രകാശ് കൈകാര്യം ചെയ്തിരിക്കുന്നു. നൃത്ത സംവിധാനം സരുൺ രവീന്ദ്രൻ ആണ് . ചിത്രീകരണം നിർവഹിച്ചത് അമോഷ് പുതിയാറ്റിലാണ് .

 

 

Top