തന്നെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമം നടന്നു; വെളിപ്പെടുത്തലുമായി റിമി ടോമി

കൊച്ചി; കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നുവെന്ന് വെളിപ്പെടുത്തി റിമി ടോമി. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഗായികയും നടിയും അവതാരികയുമായ റിമി ടോമി ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരാര്‍ഥി കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ ഗാനം പാടിയപ്പോള്‍ സിനിമയിലെ കഥയ്ക്ക് തുല്യമായി തനിക്ക് ഒരു ദുരനുഭവമുണ്ടായതായി താരം വെളിപ്പെടുത്തുകയായിരുന്നു.

‘പപ്പാ മിലിട്ടറിയിലായിരുന്നതിനാല്‍ ഞങ്ങള്‍ പലസ്ഥലങ്ങളിലും മാറി മാറി താമസിച്ചിരുന്നു. അങ്ങനെ ഊട്ടിയില്‍ താമസിക്കുമ്പോഴാണ് സംഭവം. ഞാന്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ഭിക്ഷക്കാരന്‍ അവിടെ വന്നു. അയാള്‍ തന്നെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു.

Top