നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം.

ഇതിനായി പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ രഹസ്യമൊഴി എടുത്തെന്നും ഇനി നാലു പേരുടെ മൊഴി എടുക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാദിര്‍ഷ പൊലീസുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.

Top