ഇടയ്ക്കൊക്കെ പഴങ്കഞ്ഞിയാവാം; റിമി ടോമിയുടെ ചിത്രം വൈറല്‍

കുസൃതിത്തരങ്ങളും ശബ്ദമാധുര്യവും വേറിട്ട അവതരണശൈലിയും കൊണ്ട് പ്രേക്ഷഹൃദയം കവര്‍ന്ന ഗായികയാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണിപ്പോള്‍ ശ്രദ്ധേയമാവുന്നത്.

തനി നാടന്‍ സ്റ്റെലില്‍ മണ്‍ചട്ടിയില്‍ പഴങ്കഞ്ഞി കുടിക്കുന്ന ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഇടയ്ക്കൊക്കെ പഴങ്കഞ്ഞിയാവാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം.ചിത്രത്തിന് മറുപടികളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്.

Top