കരമനയിലെ ദുരൂഹമരണം; കാര്യസ്ഥനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കരമന ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ കേസില്‍ പ്രതിചേര്‍ക്കാര്‍ ക്രൈംബ്രാഞ്ച് തീരുമാനം. രവീന്ദ്രന്‍ നായര്‍ക്കെതിരെ നിര്‍ണായക തെളിവ് ലഭിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇയാളുടെ അക്കൗണ്ടില്‍ അനധികൃതമായി പണം എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

കുടുംബാംഗം ജയമാധവന്‍ നായരുടെ വീട്ടില്‍വച്ച് വില്‍പത്രം തയ്യാറാക്കിയെന്ന രവീന്ദ്രന്‍ നായരുടെ മൊഴി സംശയകരമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇയാള്‍ക്കെതിരെ തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ പ്രതി ചേര്‍ക്കുമെന്നാണ് വിവരം.

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരാണ് ഒടുവില്‍ മരിച്ചത്. ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ കണ്ടെത്തിയത്.

Top