rima new film

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ താത്പര്യമുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം റിമ കല്ലിങ്കല്‍. റാണിപത്മിനിയിലെ പത്മിനിയ്ക്ക് ശേഷം കാടു പൂക്കുന്ന നേരത്തിലാണ് റിമ അഭിനയിക്കുന്നത്.

ഡോ.ബിജുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ മാവോയിസ്റ്റായിട്ടാണ് റിമ എത്തുന്നത്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം പരാമര്‍ശിക്കുന്ന, മാവോയിസ്റ്റ് പ്രശ്‌നങ്ങളെ കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ദ്രജിത്തും റിമയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡോ.ബിജുവിന്റെ മുന്‍ ചിത്രങ്ങളായ വലിയ ചിറകുള്ള പക്ഷികള്‍, പേരറിയാത്തവര്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാണ് പുതിയ ചിത്രം. വാണിജ്യഘടകങ്ങളും ചേര്‍ത്തിട്ടുള്ള ചിത്രമാണിത്. ഇതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളുണ്ട്.

ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബേര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് അച്ചന്‍കോവില്‍, അടാവി വനങ്ങളിലാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Top