സിംഗിൾ ഷോട്ടിൽ 85 മിനിറ്റ് ചിത്രവുമായി റിമ കല്ലിങ്കൽ

സിംഗിൾ ഷോട്ടിൽ 85 മിനിട്ട് ദൈർഘ്യം വരുന്ന സിനിമ എന്ന ആകർഷകമായ പ്രഖ്യാപനവുമായി നടി റിമ കല്ലിങ്കൽ. സന്തോഷത്തിന് ഒന്നാം രഹസ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഡോൺ പാലത്തറയാണ്. റീമ കല്ലിങ്കലും അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ പുത്തഞ്ചേരിയും ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രണയിതാക്കൾ ആയ മരിയ എന്ന മാധ്യമപ്രവർത്തകയുടെയും സിനിമാതാരമായ അജിത്തിനെയും ഒരുമിച്ചുള്ള കാർ യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഷിജോ കെ ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ഡോൺ പാലത്തറയും, റീമാ കല്ലിങ്കലും, ജിതിൻ പുത്തഞ്ചേരിയും ചേർന്നാണ് ചിത്രത്തിന് സംഭാഷണം രചിച്ചിരിക്കുന്നത്സ. ജി ബാബു ക്യാമറ നിർവഹിക്കുന്നു.

Top