യു/എ സര്‍ട്ടിഫിക്കറ്റുമായി റിമയുടെ ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നു

rima

ക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ കല്ലിങ്കല്‍. നിരവധി ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശേഷം താരം വീണ്ടും തിരിച്ചെത്തുകയാണ്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ആഭാസം എന് ചിത്രത്തിലൂടെയാണ് റിമ വീണ്ടും തിരിച്ചെത്തുന്നത്.

വ്യത്യസ്തമായ പ്രമേയമാണ് ആഭാസത്തിന്റെ പ്രത്യേകതയെന്നും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ്, ട്രാന്‍സ് ജെന്‍ഡര്‍ വിഷയങ്ങള്‍ തുടങ്ങി കാലിക പ്രസക്തിയുള്ള നിരവധി കാര്യങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവരും അണി നിരക്കുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ജൂബിത് നമ്രാഡത്താണ്. .

Top