ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നായികയാണ് റിമ കല്ലിങ്കല്‍. പിന്നീട് 22 ഫീമെയില്‍ കോട്ടയം, ഇന്ത്യന്‍ റുപ്പി തുടുങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ റിമ മലയാളികളുടെ പ്രിയതാരമായി. ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു ഒരുക്കിയ വൈറസ് എന്ന ചിത്രത്തില്‍ ലിനി എന്ന കഥാപാത്രം പ്രേഷക ശ്രദ്ധനേടിയതായിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു കാട്ടുവാസിയെന്നു കമന്റ് ചെയ്ത യുവാവിനു തക്ക മറുപടി കൊടുത്തിരിക്കുകയാണ് റിമ കല്ലിങ്കല്‍. നിങ്ങള്‍ തന്ന വിശേഷണത്തിനു നന്ദിയുണ്ടെന്നും അവരാണ് കാട്ടിലെ യഥാര്‍ഥ റാണിമാരെന്നുമായിരുന്നു നടിയുടെ കമന്റ്.
സ്പെയ്ന്‍ യാത്രയ്ക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
‘നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രത്തിന് താഴെ ഒരു യുവാവിട്ട കമന്റ്. റിമയുടെ മറുപടി ഇങ്ങനെ: ‘ആദിവാസിയെന്നാണോ നിങ്ങള്‍ ഉദേശിച്ചത്. ആ വിശേഷണത്തിനു നന്ദിയുണ്ട്. അവരാണ് യഥാര്‍ഥ രാജാവും റാണിയും.’
പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരു വിമര്‍ശന്റെ ചോദ്യം. അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്നും അടിച്ചു മാറ്റി.’ എന്നായിരുന്നു ഇതിന് റിമ നല്കിയ മറുപടി.