വേട്ടക്കാര്‍ തന്നെയാണ് ഉത്തരവാദികള്‍; മംമ്തയ്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍

rima

ലൈംഗിക അതിക്രമങ്ങളെ ലഘൂകരിച്ച് സംസാരിച്ച മംമ്ത മോഹന്‍ദാസിന് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ കൂടിയാണെന്നും അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നുമാണ് മംമ്തയുടെ പ്രസ്താവന.

‘നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ മറുപടി നല്‍കി. മറ്റൊരാളുടെ പ്രവൃത്തിയില്‍ കുറ്റബോധം തോന്നേണ്ടെന്നും റിമ വ്യക്തമാക്കി’. ഫേസ്ബുക്ക് പേജിലൂടെയാണ് മംമ്തയുടെ മറുടി. ഇനിയും സംസാരിക്കുകയും പ്രതികരിക്കുകയും വേണം. നിശബ്ദതയുടെ മതിലുകള്‍ തകര്‍ക്കണമെന്നും റിമ കുറിച്ചു.

Top