സിനിമ ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്‍കുമോ ?

കൊച്ചി : ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ നടി മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഒടിയന്‍ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.

Top