സോഷ്യല്‍മീഡിയകളില്‍ പ്രചരണം നടത്തുന്ന ദിലീപ് ഫാന്‍സിനെതിരെ നടി റിമാകലിങ്കല്‍

rima

കൊച്ചി: ദിലീപിനുവേണ്ടി സോഷ്യല്‍മീഡിയകളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടി റിമാ കല്ലിങ്കല്‍ രംഗത്ത്.

ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് ഉറപ്പിക്കുന്നത് പ്രചരണം നടത്തുന്നവരെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ദിലീപ് ആരാധകരുടെ വെല്ലുവിളി എന്ന തരത്തിലുള്ള ചിത്രവും റിമ ഷെയര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് ആക്രമിക്കപ്പെടുകയും തനിക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം കാണുകയും ചെയ്യുന്ന തന്റെ സുഹൃത്ത് അയച്ചു തന്ന ചിത്രമാണിതെന്ന് പറഞ്ഞാണ് റിമ പോസ്റ്റ് ആരംഭിക്കുന്നത്.

കുറച്ചു പേര്‍ ചെയ്യുന്നതിന്റെ പേരില്‍ എല്ലാ പുരുഷന്മാരും അപമാനിതരാകേണ്ടതില്ലെന്ന് അവളോട് പറഞ്ഞു കൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഈ നാട്ടിലെ യഥാര്‍ത്ഥ പുരുഷന്മാര്‍ക്കൊപ്പം നമ്മള്‍ സ്ത്രീകള്‍ നില്‍ക്കണമെന്നും റിമ പറയുന്നു.

Top