Rima, Indrajith with Dr. Biju

ദേശീയ അവാര്‍ഡ് ജേതാവായ ഡോ.ബിജുവിന്റെ സിനിമയില്‍ ഇന്ദ്രജിത്ത് നായകനാവുന്നു. കാടു പൂക്കുന്ന നേരം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

നേരത്തെ നിവിന്‍ പോളിയെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ നിവിന്‍ പിന്മാറുകയായിരുന്നു. റിമ കല്ലിംഗലാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കാലിക പ്രാധാന്യമുള്ള തികച്ചും സെന്‍സേഷണലായ ഒരു കഥയാണ് താന്‍ സിനിമയിലൂടെ പറയുന്നതെന്ന് ഡോ.ബിജു പറഞ്ഞു. എന്നാല്‍, അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബിജു തയ്യാറായില്ല. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഒരു പ്രമേയമായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫെബ്രുവരിയോടെ ഷൂട്ടിംദ് തുടങ്ങാനാണ് പദ്ധതി.

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയാണ് ബിജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. എന്‍ഡോസള്‍ഫാന്‍ വിഷയം പ്രമേയമാക്കിയ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് എത്തിയത്.

Top