റിമ ദാസിന്റെ ‘വില്ലേജ് റോക്‌സ്റ്റാര്‍സ്’ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

2019ലെ ‘ദി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ സയന്‍സസ്’ (ഓസ്‌കാര്‍) പുരസ്‌കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകള്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും റിമാ ദാസിന്റെ ‘വില്ലേജ് റോക്സ്റ്റാര്‍സ്’ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമായും അമേരിക്കന്‍ സിനിമകള്‍ക്ക് നല്‍കി വരുന്ന ഓസ്‌കാര്‍ പുരസ്‌കാരങ്ങളില്‍ ‘ബെസ്റ്റ് ഫോറിന്‍ ഫിലിം’ എന്ന വിഭാഗത്തില്‍ മാത്രമാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മത്സരിക്കാനാവുക. ഓസ്‌കാര്‍ പുരസ്‌കാരങ്ങളുടെ തൊണ്ണൂറാം പതിപ്പ് 2019 ഫെബ്രുവരി 27 ന് നടക്കും.

വില്ലേജ് റോക്‌സ്റ്റാര്‍സ് റിമയുടെ രണ്ടാമത്തെ ചിത്രമാണ്. അസമിലെ ഒരു ഗ്രാമത്തില്‍ ഒരു കൂട്ടം കുട്ടികള്‍ ഒരു റോക്ക് ബാന്‍ഡ് തുടങ്ങാന്‍ പരിശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധുനു എന്ന പെണ്‍കുട്ടി, ജീവിതത്തിന്റെ വെല്ലുവിളികളെ മറികടന്നു, തന്റെ സംഗീതത്തിലേക്ക്, സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്ന കഥ കേരളത്തില്‍ ഏവരുടെയും ഹൃദയം കവര്‍ന്ന ഒന്നാണ്.

മത്സര വിഭാഗത്തില്‍ ആയിരുന്നെങ്കില്‍ പുരസ്‌കൃതമാകാനുള്ള സാധ്യതകള്‍ ഏറെയുള്ള ചിത്രമായിരുന്നു റിമയുടേത്. ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം, ചിത്രസംയോജനം, ഛായാഗ്രഹണം എന്നിവയെല്ലാം നിര്‍വഹിച്ചത് റിമ ദാസ് തന്നെയാണ്.

Top