ബാര്‍ബഡോസിന്റെ അംബാസിഡറായി പോപ് ഗായിക റിഹന്ന

ബ്രിഡ്ജ്ടൗണ്‍: പ്രമുഖ പോപ് ഗായികയും നടിയുമായ റിഹന്നയെ കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. വിദ്യാഭ്യാസം, ടൂറിസം, നിക്ഷേപം തുടങ്ങി മേഖലകളുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ബാര്‍ബഡോസ് സര്‍ക്കാരിന്റെ നിയമനം.

റിഹന്നയ്ക്ക് രാജ്യത്തോട് അഗാധമായ സ്‌നേഹമുണ്ട്. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും അത്തരത്തിലുള്ളതാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അത് പ്രതിഫലിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഈ സ്ഥാനത്തിരിക്കാന്‍ അവര്‍ അര്‍ഹയാണെന്നും പ്രധാനമന്ത്രി മിയ മോട്ട്‌ലി പറഞ്ഞു.

Top