അമേരിക്ക ,റഷ്യ, ചൈന രാജ്യങ്ങള്‍ക്കെതിരെ വിമർശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി

un

ജനീവ : ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംഗങ്ങള്‍ അമേരിക്ക ,റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്കെതിരെ വിമർശവുമായി യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ രംഗത്ത്.

മനുഷ്യരെ കൊല്ലുന്ന പ്രവർത്തികളിൽ ദുഖം രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ തലവന്‍ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ സ്ഥിരം സമിതി അംഗങ്ങൾ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമർശിച്ചു. വീറ്റോ അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണ് ഈ രാജ്യങ്ങളെന്നായിരുന്നു സെയ്ദ് റാദ് അൽ ഹുസൈന്റെ ആരോപണം.

നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഹുസൈന്‍ തന്‍റെ അവസാന ഔദ്യോഗിക പ്രസംഗത്തിലാണ് രൂക്ഷ വിമർശം നടത്തിയിരിക്കുന്നത്. വീറ്റോ അധികാരം ഉപയോഗിക്കുന്നത് ഏകീകൃതമായ എന്തെങ്കിലും പ്രവർത്തനം ആവശ്യമായി വരുമ്പോൾ അത് തടയാനാണെന്നും ഹുസൈന്‍ കൂട്ടിച്ചേർത്തു.

സിറിയയിലെ ഘൌത്ത, കോംഗോയിലെ കസായി പ്രദേശങ്ങൾ, യെമന്‍, മ്യാന്‍മറിലെ റാഖിന്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ സമിതി തലവന്‍റെ പരാമർശം.

Top