വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി നേതാവിന്റെ വലതുകാല്‍ മുറിച്ചു മാറ്റി

killed

തൃശൂര്‍: അക്രമികളുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി നേതാവ് ഷിബുവിന്റെ വലതുകാല്‍ മുട്ടിനുമുകളില്‍ മുറിച്ചുമാറ്റി. കഴിഞ്ഞ രണ്ടിന് രാത്രി വീട്ടുമുറ്റത്ത് വച്ചാണ് വടക്കഞ്ചേരി മൂലങ്കോട് കളവപ്പാടം ഷിബുവിന് വെട്ടേറ്റത്.

വെട്ടേറ്റ് തൂങ്ങിയ കാല്‍ സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ച് മാറ്റിയത്. വെട്ടേറ്റ മുറിവുകളില്‍ മണ്ണുപുരണ്ടതും രക്തംവാര്‍ന്നതും ചികിത്സ വൈകിയതും ഷിബുവിന്റെ നില
അപകടകരമാക്കിയെന്നാണ് ഡോക്ടര്‍ പറയുന്നത് .

അതേ സമയം, കഴിഞ്ഞ ദിവസം സിപിഎം, എസ്എഫ്‌ഐ പ്രവര്‍ത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ല.

Top