ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ധോണി ഇല്ലാതിരുന്നതെന്ന് റിക്കി പോണ്ടിങ്

Ricky Ponting

ന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിലെ ഇന്ത്യയുടെ പരാജയത്തിനു കാരണം ധോണി ഇല്ലാതിരുന്നതെന്ന് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്. കളിക്കുമ്പോഴുള്ള ധോണിയുടെ ശാന്ത സമീപനം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വിലമതിക്കാനാകാത്തതാണെന്നും പോണ്ടിങ് പറഞ്ഞു.

എന്നാല്‍, വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ തനിക്ക് എതിരഭിപ്രായം ഇല്ലെന്നും പോണ്ടിങ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം ധോണി ഇല്ലായിരുന്നപ്പോള്‍ കോഹ്‌ലിയുടെ സമീപനം തനിക്കറിയുമെന്നും താരം അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കു ശേഷം ടീം മാനേജ്മെന്റ് ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത് ധോണിയും കേദാര്‍ ജാദവും ചേര്‍ന്നു നേടിയ 141 റണ്‍സ് ആയിരുന്നു. 2015ന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര തോല്‍വിയായിരുന്നു ഇതെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

Top