ലൈംഗിക അതിക്രമം സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയം, ഐസ് ബക്കറ്റ് ചലഞ്ചല്ല ; റിച്ച ചദ്ദ

Richa Chadha,

മൂഹത്തിൽ നടക്കുന്ന ലൈംഗിക അതിക്രമം പ്രധാനപ്പെട്ട വിഷയമാണെന്നും അത് ഐസ് ബക്കറ്റ് ചലഞ്ച് പോലെയുള്ള ഒന്നല്ലെന്നും ബോളിവുഡ് നടി റിച്ച ചദ്ദ. 2017 ഒക്ടോബറിൽ ലൈംഗിക അതിക്രമത്തെ കുറിച്ച് റിച്ച ചദ്ദ ഒരു ബ്ലോഗ് എഴുതിയിരുന്നു. വലിയ പ്രതികരണമാണ് ആ ബ്ലോഗിന് ലഭിച്ചത്. ബോളിവുഡിലും, ഹോളിവുഡിലും ഈ ബ്ലോഗ് ചർച്ചചെയ്യപ്പെട്ടിരുന്നു.

ലൈംഗിക അതിക്രമം ഒരിക്കലും ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല. ഐസ് ബക്കറ്റ് ചലഞ്ച് പോലെയുള്ള കളിയല്ല ലൈംഗിക അതിക്രമെന്നും , ലൈംഗിക അതിക്രമങ്ങൾ നേരിടുന്നവർ അത് സമൂഹത്തിൽ തുറന്ന് പറയണമെന്നും താരം പറഞ്ഞു.

ഞാൻ എന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുന്നുണ്ട്. പുരുഷനും , സ്ത്രീക്കും വേണ്ടി ഞാൻ സംസാരിക്കും. ഇരുവരും ലൈംഗിക അതിക്രമം നേരിടുന്നതിൽ തുല്യരാണ്. സ്ത്രീകൾക്ക് മാത്രമല്ല അവകാശമുള്ളതെന്നും റിച്ച വ്യക്തമാക്കി.

അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം വളരെയധികം വേഗത്തിലായിക്കൊണ്ടിരിക്കുകയും, ജനങ്ങൾ കൂടുതൽ ബോധവാന്മാരായെന്നും ഞാൻ കരുതുന്നു. ഇത്തരത്തിൽ തുറന്ന് പറയുന്നതിലൂടെ നല്ലൊരു മാറ്റം നാളെ ഉണ്ടാകും. അത് എല്ലാവർക്കും സുരക്ഷിതമായ ഭാവി നൽകും. അതിനാൽ ഒരിക്കലും മറഞ്ഞിരിക്കരുതെന്നും മുന്നോട്ട് വന്ന് പോരാടണമെന്നും താരം വ്യക്തമാക്കി.

Top