ഷക്കീലയുടെ ജീവചരിത്രത്തില്‍ അഭിനയിക്കാന്‍ തയാറായി റിച്ച ചദ്ദ

ക്കീലയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ട്‌ ഷക്കീലയെ നേരിട്ട് കണ്ടിരിക്കുകയാണ് റിച്ച ചദ്ദ.ഷക്കീലയുടെ ജീവിതം പറയുന്ന സിനിമയില്‍ ആ കഥാപാത്രമാകുന്നതിന് മുമ്പ് ഷക്കീലയെ നേരിട്ട് കാണാനായിരുന്നു റിച്ച എത്തിയത്.

ചെന്നൈയില്‍ ജനിച്ച ഷക്കീല,മലയാളത്തിലെ സിനിമയിലെ ഹോട്ട് സീനുകളുടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്.തുടര്‍ന്ന് സിനിമയിലെ മുഖ്യധാരാ നടന്‍മാരായ വിജയ്,വിക്രമം,ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെ സിനിമകളിലും അഭിനയിച്ചു.

റിച്ചയുമായുള്ള കൂടിക്കാഴ്ച്ചയില്‍ തന്റെ ജീവിതത്തെക്കുറിച്ച് ഷക്കീല പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ റിച്ചയാണ് പ്രധാന കഥാപാത്രമായ ഷക്കീലയാകുന്നത്.കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്.2019 ല്‍ ചിത്രം തിയറ്റുകളില്‍ എത്തിക്കാനാകും എന്നാണ് അണിറപ്രവര്‍ത്തകര്‍ പറയുന്നത്.

Top