ഡിമാന്റ് കുറവ്, വില കൂടുതല്‍; അരി കയറ്റുമതി താഴ്ന്ന നിലയില്‍

ബെഗളൂരു: ഏഴു വര്‍ഷത്തിനിടയില്‍ രാജ്യത്തെ അരി കയറ്റുമതി ഏറ്റവും താഴ്ന്ന നിലയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ ഉദ്യോഗസ്ഥര്‍. ആഗോളതലത്തില്‍ ഡിമാന്റ് കുറഞ്ഞിരിക്കുന്നതും ഇന്ത്യന്‍ അരിയുടെ ഉയര്‍ന്ന വിലയുമാണ് ഇതിന് കാരണമായിരിക്കുന്നത്. ഇന്ത്യന്‍ അരിക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ഉണ്ടായിരുന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ആവശ്യം ഇത്തവണ കുറവായിരുന്നു. കയറ്റുമതിക്കാര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങള്‍ കുറഞ്ഞതും കയറ്റുമതി കുറഞ്ഞതാണ് ഇതിന് കാരണം.

ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍- മെയ് മാസങ്ങളിലെ ഇന്ത്യയുടെ അരി കയറ്റുമതി 30 ശതമാനം ഇടിഞ്ഞ് 1.58 ദശലക്ഷം ടണ്ണായി. ബാസ്മതി ഇതര അരി കയറ്റുമതി 50 ശതമാനത്തിലധികം കുറഞ്ഞ് 711,837 ടണ്ണായി. ബസുമതി ഇതര നെല്ല് നാല് മാസത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന 2018-19 കാലയളവില്‍ കയറ്റുമതി 11.95 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് 7.2 ശതമാനം ഇടിവ് ആണ് രേഖപെടുത്തിയതിരിക്കുന്നത്.

ബംഗ്ലാദേശ്, നേപ്പാള്‍, ബെനിന്‍, സെനഗല്‍ എന്നിവിടങ്ങളിലേക്കും ഇറാന്‍, സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന ബസ്മതി അരി കയറ്റുമതി ചെയ്യുന്നത്. വിയറ്റ്‌നാമും മ്യാന്‍മറും ഇന്ത്യന്‍ വിലയേക്കാള്‍ ടണ്ണിന് 30 ഡോളറില്‍ കുറഞ്ഞ വിലയിലാണ് അരി നല്‍കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നെല്ല് സംഭരണം ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില ഉയര്‍ത്തിയത് കയറ്റുമതിക്ക് ഉയര്‍ന്ന വില നല്‍കേണ്ട സ്ഥിതയില്‍ എത്തിച്ചു.

ഇന്ത്യയില്‍ നിന്നുള്ള കുറഞ്ഞ കയറ്റുമതി കുറയുന്നത്. വിയറ്റ്‌നാം, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്. വിലക്കൂടുതല്‍ കാരണം ഇന്ത്യയിലേക്ക് വന്ന ഓഡറുകളും ചൈനയ്ക്കും മ്യാന്‍മാറിനും ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ അരിശേഖരം മികച്ച നിലയില്‍ ആയതിനാലാണ് അവര്‍ ഇത്തവണ അവിടെ നിന്നുള്ള ഓഡര്‍ കുറഞ്ഞതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Top