അരി വിതരണം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ചെന്നിത്തല

തിരുവനന്തപുരം: അരി വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്. അരി വിതരണം തടയണമെന്ന നിലപാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ
നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

Top