ജാമ്യ ഉടമ്പടിയുടെ ഭാഗമായി എൻസിബിക്ക് മുൻപാകെ ഹാജരായി നടി റിയ ചക്രബര്‍ത്തി

മുംബൈ: മുംബൈയില്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുൻപിൽ ഹാജരായി നടി റിയ ചക്രബര്‍ത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‍ത റിയ ചക്രബര്‍ത്തിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉടമ്പടിയുടെ ഭാഗമായാണ് റിയ ചക്രബര്‍ത്തിയും സഹോദരൻ ഷൊവിക് ചക്രബര്‍ത്തിയും എൻസിബിക്ക് മുമ്പാകെയെത്തി ഒപ്പ് രേഖപ്പെടുത്തിയത്. അച്ഛൻ ഇന്ദ്രജിത്ത് ചക്രബര്‍ത്തിയും ഒപ്പമുണ്ടായിരുന്നു.

സുശാന്ത് സിംഗിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള അന്വേഷണമാണ് താരത്തിലേക്കുള്ള മയക്കുമരുന്ന് കേസിലേക്ക് നയിച്ചത്.

Top