സുശാന്തിന്റെ മരണം; റിയ ചക്രവര്‍ത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ ആറ് വരെയാണ് കാലാവധി നീട്ടിയത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തിയെയും സുശാന്തിന്റെ സഹോദന്‍ സാമുവല്‍ മിരാന്‍ഡയെയും അറസ്റ്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് കൈവശം വെച്ചു, ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്‍സിബി, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളാണ് റിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top