മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ആര്‍.ജി.വിയുടെ ട്വീറ്റ്

മുഖം നോക്കാതെ ആരെയും വിമര്‍ശിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ. രാഷ്ട്രീയ നേതാക്കളോ ചലച്ചിത്ര നടന്‍മാരോ ആയിക്കൊള്ളട്ടെ എനിക്കു പറയാനുള്ളത് ഞാന്‍ ആരുടെ മുഖത്തു നോക്കിയും പറയും എന്ന നിലാപാടാണ് വര്‍മ്മക്കുള്ളത്. സണ്ണി ലിയോണിനു കേരളത്തില്‍ കിട്ടിയ വരവേല്‍പ്പു കണ്ട് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്ന് വരെ വര്‍മ പരിഹാസം ചൊരിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിക്കെതിരായിരുന്നു ആര്‍.ജി.വി.യുടെ പരിഹാസം കൂടുതല്‍ ഉയര്‍ന്നത്. എന്നാല്‍ പരിഹസിച്ച വര്‍മ്മയെ കൊണ്ട് പകഴ്ത്തി പറയിച്ചു ആ പരിഹാസത്തിനുള്ള മധുര പ്രതികാരം തീര്‍ത്ത വ്യക്തിയാണ് നമ്മുടെ മമ്മൂക്ക. മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയേയും അതിലെ അഭിനയത്തേയും വാനോളം പുകഴ്ത്തിയാണ് ആര്‍ജിവിയുടെ ട്വീറ്റ്. വൈ.എസ്.ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദനം.

Top