‘ലൈംഗീകത’ ലോകത്തിന്റെ അടിസ്ഥന സത്യം; ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ ടീസര്‍ പുറത്തിറങ്ങി

godsex

ണ്ണിലിയോണിന് ശേഷം ബോളിവുഡ് മറ്റൊരു താരത്തെ കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ്. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിലൂടെയാണ് പോണ്‍ താരമായ മിയ മില്‍ക്കോവ വെള്ളിത്തിരയില്‍ എത്തുന്നത്. പോണ്‍ താരം മിയ മില്‍ക്കോവയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ലൈംഗീകതയാണ് ലോകത്തിന്റെ അടിസ്ഥാന സത്യമെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്കുകളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ലൈംഗീകത ദൈവം സൃഷ്ടിച്ചതാണ്, എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മനുഷ്യനാണെന്ന് ടീസറില്‍ പറയുന്നു.

സിഗ്മണ്ട് ഫ്രോയിഡ്, മെര്‍ലിന്‍ മണ്‍റോ, എമ്മ വിതര്‍സ്പൂണ്‍, വുഡി അലെന്‍ തുടങ്ങിയവരുടെ സെക്‌സിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ പുരോഗമിക്കുന്നത്. ടീസറില്‍ മിയ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

നേരത്തേ, ചിത്രത്തിന്റെ പോസ്റ്റര്‍ മിയ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സണ്ണി ലിയോണിനു ശേഷം ആദ്യമായാണ് ഒരു പോണ്‍ താരം ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ നായികയായി എത്തുന്നത്. ഈ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും മിയ പറഞ്ഞിരുന്നു. സിനിമയുടെ മുഴുവന്‍ വീഡിയോ ജനുവരി 26-ന് പുറത്തുവിടുമെന്നാണ് ട്രെയിലറിന്റെ അസാനത്തില്‍ സൂചിപ്പിക്കുന്നത്. ചിത്രം ചിത്രീകരിക്കുന്നത് യൂറോപ്പിലാണ്.

Top