ആർജിസിബി തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ കാമ്പസ് ഗോൾവാൾക്കറുടെ പേരിൽ

തിരുവനന്തപുരം:രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി.) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാംകാമ്പസ് ആർ.എസ്.എസ്. സർസംഘ ചാലക് ഗോൾവാൾക്കറിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.ഇടത്തരം, വൻകിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.

കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാഗവേഷണത്തിനാവശ്യമായ അത്യാധുനികസൗകര്യങ്ങളുള്ളതാകുമിത്. അർബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെംസെൽ മാറ്റിവെക്കൽ, ജീൻ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അർബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. ഇതുകൂടാതെ നിക്ഷേപകർ, സംരംഭകർ, ബയോടെക്, ബയോഫാർമ കമ്പനികൾ തുടങ്ങിയവർക്ക് ടെസ്റ്റ് ആൻഡ് പ്രൂഫിനായി അത്യാധുനികസംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Top