ഉത്തരകൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് തയാറാണെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാട് യുഎസ് മയപ്പെടുത്തുന്നുവെന്ന് സൂചന. ഉത്തരകൊറിയയുമായി നിരുപാധികചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ പറഞ്ഞു.

‘ഉത്തരകൊറിയ ചര്‍ച്ചയാഗ്രഹിക്കുന്ന ഏതുസമയത്തും യു.എസ്. അതിന് തയ്യാറാണ്. ഉപാധികളില്ലാതെ ആദ്യ ചര്‍ച്ചനടത്താനും സന്നദ്ധമാണ്. നമുക്ക് കൂടിക്കാഴ്ച നടത്താം’ -ടിലേഴ്‌സണ്‍ പറഞ്ഞു. 2017 അറ്റ്‌ലാന്റിക് കൗണ്‍സില്‍-കൊറിയ ഫൗണ്ടേഷന്‍ ഫോറം നടത്തിയ ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് ടിലേഴ്‌സന്റെ പ്രസ്താവന. മുമ്പും സോപാധികചര്‍ച്ചയ്ക്ക് ടിലേഴ്‌സണ്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെടുമെന്നും ടിലേഴ്‌സണ്‍ സമയം പാഴാക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

Top