Rex Tillerson Confirmed as Secretary of State

വാഷിംഗ്ടണ്‍: റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു.

വൈസ്പ്രസിഡന്റ് മൈക്ക് സ്‌പെന്‍സറാണ് ടില്ലേഴ്‌സണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

എക്‌സ്‌സോണ്‍ മൊബൈല്‍ സിഇഒ ആയിരുന്ന ടില്ലേഴ്‌സണ്‍, 43നെതിരെ 56 വോട്ടുകള്‍ക്കാണ് വിദേശകാര്യ സെക്രട്ടറി പദത്തിലേക്കുള്ള അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം നേടിയെടുത്തത്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടേതിനു പുറമേ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള മൂന്ന് സെനറ്റര്‍മാരുടെ വോട്ടുകള്‍കൂടി ടില്ലേഴ്‌സണ് ലഭിച്ചു.

Top