റവാരി ബലാത്സംഗക്കേസ്; ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ARREST

ഹരിയാന: റവാരി കൂട്ടബലാത്സംഗക്കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആക്രമിച്ച സ്ഥലത്തെ കുഴല്‍കിണറിന്റെ ഉടമയാണ്‌ പൊലീസ് കസ്റ്റഡിയിലായത്. ആര്‍മി ഉദ്യോഗസ്ഥന്‍ ഒഴികെയുള്ള കേസിലെ മൂന്ന് മുഖപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കേസ് അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുമെന്ന് സൈന്യം വ്യക്തമാക്കി.

എട്ടോളം പേര്‍ ചേര്‍ന്നാണ് മകളെ ബലാത്സംഗം ചെയ്തതെന്നും എന്നാല്‍, മൂന്ന് പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കുവാനാണ് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. പെണ്‍കുട്ടിയുടെ മാതാവാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ചില ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വീട്ടിലെത്തി വന്‍ തുക ചെക്കായി നല്‍കിയെന്നും ഇത് തിരിച്ച് നല്‍കിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് പണം വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

Top