റിവോള്‍ട്ടിന് ഉപഭോക്താക്കള്‍ ഏറെ;ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റഴിച്ചത് രണ്ട് മാസത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് റിവോള്‍ട്ടിന്റെ ഇന്റലികോര്‍പ്പ് ആദ്യ ഇലക്ട്രിക് മോഡലായ RV 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ മോഡലുകള്‍ക്ക് അടുത്ത രണ്ട് മാസത്തെ വില്‍പനയ്ക്കുള്ള (സെപ്റ്റംബര്‍, ഒക്ടോബര്‍) യൂണിറ്റുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായി റിവോള്‍ട്ട് അറിയിച്ചു. അതിനാല്‍ ഡിസംബര്‍, നവംബര്‍ മാസത്തേക്കുള്ള ബുക്കിങാണ് ഇനി സ്വീകരിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

90 ശതമാനം ഉപഭോക്താക്കളും ആര്‍വി 400 പ്രീമിയം മോഡലാണ് തെരഞ്ഞെടുക്കുന്നതെന്നും റിവോള്‍ട്ട് വ്യക്തമാക്കി. ജൂലായ് 25 മുതലാണ് ആദ്യ മോഡലുകളുടെ ബുക്കിങ് റിവോള്‍ട്ട് സ്വീകരിച്ച് തുടങ്ങിയിരുന്നത്. നിലവില്‍ ഡല്‍ഹി, പുനെ എന്നിവിടങ്ങളില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാകുന്നത്. ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വൈകാതെ റിവോള്‍ട്ട് ഇന്റല്‍ കോര്‍പ്പ് വിപണി ശൃംഖല വ്യാപിപ്പിക്കും.

ഫുള്‍ എല്‍ഇഡി ലൈറ്റ്, ഫുള്‍ ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. രൂപത്തിലും ഡിസൈനിലും ഒന്നാണെങ്കിലും ആര്‍ട്ടിഫ്യല്‍ എക്‌സ്‌ഹോസ്റ്റ് സൗണ്ട്, ആപ്പ് വഴിയുള്ള സ്റ്റാര്‍ട്ട്-സ്റ്റോപ്പ് പ്രവര്‍ത്തനം എന്നിവയാണ് RV 400 പ്രീമിയം മോഡലിനെ ബേസ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. മുന്നിലും പിന്നിലും 17 ഇഞ്ച് എട്ട് സ്‌പോക്ക് അലോയി വീലാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

72 വോള്‍ട്ട് 3.24kWh ലിഥിയം അയേണ്‍ ബാറ്ററിയും 3KW മിഡ്-ഡ്രൈവ് മോട്ടോറുമാണ് RV 400 ഇലക്ട്രിക്കിലുള്ളത്. 170 എന്‍എം ടോര്‍ക്കേകുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനവും നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമാണ് RV 400 സഞ്ചരിക്കുക. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗത.

മുന്നിലും പിന്നിലും 17 ഇഞ്ച് എട്ട് സ്‌പോക്ക് അലോയി വീലാണ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 240 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്. ഇതിനൊപ്പം അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും സ്റ്റാന്റേര്‍ഡായുണ്ട്.

എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. റിബല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ RV 400 വാഹനം ലഭ്യമാകും.

റിവോള്‍ട്ടിന്റെ മനേശ്വര്‍ പ്ലാന്റില്‍ നിന്നാണ് ഇലക്ട്രിക് മോഡലുകള്‍ നിരത്തിലെത്തുന്നത്. നിലവില്‍ ഡല്‍ഹിയിലും പുണെയിലും മാത്രമാണ് റിവോള്‍ട്ട് ലഭ്യമാവുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും റിവോള്‍ട്ട് എത്തും.

Top