റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക് ആഗസ്റ്റ് 7ന് വിപണിയിലേക്ക്

ലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ടിന്റെ ആദ്യ വാഹനമായ RV400 ആഗസ്റ്റ് 7ന് വിപണിയിലേക്കെത്തുന്നു. ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു. ആമസോണ്‍ വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

വാഹനം പുറത്തിറങ്ങി അധികം താമസമില്ലാതെ ഡെലിവറികളും ആരംഭിക്കും. ജൂണ്‍ 25 മുതല്‍ ബുക്കിങ് ആരംഭിച്ച വാഹനം നിലവില്‍ ഡല്‍ഹിയിലും, പൂനെയിലും ലഭ്യമാണ്. ആന്‍ഡ്രോയിഡിലും ആപ്പിളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന റിവോള്‍ട്ട് ആപ്പ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി ബൈക്കിന്റെ നിരവധി ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

വാഹനത്തിലെ ആപ്പ് ഉപയോഗിച്ച് പുതിയ ബാറ്ററിക്കായുള്ള അപേക്ഷയും നല്‍കാനുള്ള സംവിധാനമുണ്ട്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 156 സാ വാഹനത്തിന് കഴിയുമെന്ന് അഞഅക സാക്ഷ്യപ്പെടുത്തുന്നു. 85 കിമീറ്റര്‍ വേഗം കമ്പനി അവകാശപ്പെടുന്നു. ഇവയെല്ലാം കൂടാതെ എല്‍ഇഡി ഹെഡ്ലാമ്പുകളും, ടെയില്‍ ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളുമാണ് വാഹനത്തില്‍. ഡിജിറ്റല്‍ മീറ്ററാണ്.

Top