രാജ്യത്തിന്റെ ജിഡിപി വളർച്ച പ്രവചനം പരിഷ്കരിച്ചു

റിസർവ് ബാങ്ക് 2020-21 ലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം പരിഷ്കരിച്ചു. 2020 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ ജിഡിപി വളർച്ച -7.5 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ച -9.5 ശതമാനത്തിൽ നിന്ന് പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് വളർച്ചാ പ്രവചനം പരിഷ്കരിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മികച്ച വളർച്ചാ മുന്നേറ്റം പ്രതീക്ഷിക്കുന്നു, ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതിയുടെ യോഗത്തിന് ശേഷം വ്യക്തമാക്കി. സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തിരിച്ചുവരവിന്റെ സൂചനകൾ സമ്പദ്‍വ്യവസ്ഥ പ്രകടിപ്പിച്ചതിനെ തുടർന്ന്, കേന്ദ്ര ബാങ്ക് പ്രതീക്ഷിത വളർച്ചാ നിരക്ക് പരിഷ്കരിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

Top