വിശ്രമം ഇല്ല; കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന്. കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഓണക്കാലത്ത് വിശ്രമമില്ലാതെ പൊലീസുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിജിപിയെ കണ്ട് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കമ്മീഷണര്‍ വിജയ സാക്കറയ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

Top