പുതുക്കിയ ബജറ്റ് നാളെ; ആരോഗ്യത്തിനും സമ്പദ്ഘടനക്കും പ്രഥമ പരിഗണന

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സര്‍കാകരിന്റെ ആദ്യ ബജറ്റ് അവതരണം നളെ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് പുതിക്കിയായിരിക്കും അവതരിപ്പിക്കുക. സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ആവശ്‌സമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കോവിഡിന്റെ രണ്ടാം വരവിലും വരാന്‍ പോകുന്ന മൂന്നാം തരംഗത്തെയും മുന്‍കൂട്ടി കണ്ട് ജനങ്ങളുടെ ആരോഗ്യപരമായ മേഖലകളില്‍ പ്രഥമ പരിഗണന നല്‍കുന്നത് പ്രതീക്ഷിക്കാം. കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനും ഊന്നല്‍ വര്‍ധിക്കാം. കൂടാതെ ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാകും. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

വിപണിയെ ചലിപ്പിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടു തന്നെ ഇടതുമുന്നണിയുടെ പ്രകടപത്രികയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപിടിച്ചായിരിക്കും ബജറ്റിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്.

 

Top