കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; സംഭവം മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍

ഭോപാല്‍: കൈക്കൂലി പണം ചവച്ച് വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ലോകായുക്ത ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത് കണ്ടതോടെ ഇയാള്‍ പണം വിഴുങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗജേന്ദ്ര സിങ്ങിനെ പണം വിഴുങ്ങിയ ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചുവെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഗജേന്ദ്ര സിങ് എന്ന ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു. പട്വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജബല്‍പൂര്‍ ലോകായുക്ത പ്രത്യേക സംഘം കയ്യോടെ പിടികൂടിയത്.

Top