റവന്യൂ മന്ത്രി പൂര്‍ണ പരാജയം; ആരോപണവുമായി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പി.വി.അന്‍വറിന്റെ പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടലുണ്ടായ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഒന്നും മിണ്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റവന്യൂ മന്ത്രി പൂര്‍ണ പരാജയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ക്കിലെ ജലസംഭരണി ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നും തടയണകള്‍ കെട്ടാന്‍ ആരാണ് അനുമതി നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയസഭയില്‍ നടത്തിയ പ്രതിഷേധത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംഭരണിയെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കു കാരണം അനധികൃതമായി കെട്ടിയ തടയണകളാണ്.

സംസ്ഥാനത്ത് ദുരന്തനിവാരണ സേന ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ദുരന്ത നിവാരണ സേന ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. തൃശ്ശൂരില്‍നിന്ന് കോഴിക്കോട് എത്തിച്ചേരാന്‍ നാലു മണിക്കൂര്‍ സമയമാണ് ദുരന്തനിവാരണ സേനക്ക് വേണ്ടിവന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള താല്‍പര്യമില്ലായ്മയുടെ ഉദാഹരണമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top